Post Header (woking) vadesheri

പൈതൃകം ഗുരുവായൂർ “യോഗ വാരം” സംഘടിപ്പിക്കുന്നു

Above Post Pazhidam (working)

ഗുരുവായൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പൈതൃകം യോഗ പഠന കേന്ദ്രം ശ്രീഗുരു യോഗവിദ്യ ഗുരുകുലവുമായി സഹകരിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

പൈതൃകം വനിതാവേദിയുടെ നേതൃത്വത്തിൽ ജൂൺ 17ന് 4 മണിക്ക് മമ്മിയൂർ പൈതൃക മന്ദിരത്തിൽ യോഗധ്യാന പരിശീലനത്തോടുകൂടിയാണ് യോഗദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശേഷം ജൂൺ 18 ന് രാവിലെ 7.30 ന് ഗുരുവായൂർ നാരായണാലയത്തിലെ സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി സൗജന്യ യോഗ തെറാപ്പി പരിശീലനം ആരംഭിക്കുന്നു.പൈതൃകം യോഗപഠന കേന്ദ്രത്തിന്റെ കൺവീനറും, യോഗ ആചാര്യനുമായ പ്രമോദ്കൃഷ്ണയാണ് ക്ലാസുകൾ നയിക്കുന്നത്.


തുടർന്ന് ജൂൺ-20 ന് രാവിലെ 9 മണി മുതൽ 12 വരെ ഗുരുവായൂർ സെയിം റിസർച്ച് സെന്ററിൽ വച്ച് 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് മാത്രമായി സൂര്യനമസ്കാരം ചലഞ്ച് സംഘടിപ്പിക്കുന്നു. യോഗ അസോസിയേഷൻ ഓഫ് തൃശൂരിന്റെ സെക്രട്ടറി എം വി പ്രശാന്ത് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ ഡോക്ടർ പി എ രാധാകൃഷ്ണൻ, യോഗാസന സ്പോർട്സ് അസോസിയേഷൻ തൃശൂർ ജില്ലാസെക്രട്ടറി യോഗാചാര്യൻ ചന്ദ്രൻ പി വേലായുധൻ എന്നിവർ വിശിഷ്ട സാന്നിധ്യം വഹിക്കുന്നു.

Second Paragraph  Rugmini (working)

യോഗദിനമായ ജൂൺ-21 ന് രാവിലെ 9 മുതൽ 3 വരെ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിൽ വച്ച് സൂര്യനമസ്കാരം കോമ്പറ്റീഷനും,മാസ്സ് ഡെമോൺസ്ട്രേഷനും സംഘടിപ്പിക്കുന്നു. സംപൂജ്യ സ്വാമിജി ഉദിത്ചൈതന്യ ചടങ്ങിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.

ജൂൺ-24 ന് രാവിലെ 8.30 മുതൽ 12 വരെ ഗുരുവായൂർ രുക്മണി റീജൻസിയിൽ വച്ച് കുട്ടികൾക്ക് മാത്രമായി യോഗാസന കോമ്പറ്റീഷൻ & ആർട്ടിസ്റ്റിക്ക് യോഗ ചാമ്പ്യൻഷിപ്പും,ഉച്ചയോടെ ഗുരുവായൂർ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വച്ച് സമാപന ചടങ്ങിൽ യോഗ ആചാര്യൻ ചന്ദ്രൻ പി വേലായുധന് മികച്ച യോഗ അധ്യാപകനുള്ള യോഗശ്രേഷ്ഠ പുരസ്കാര സമർപ്പണവും,മുതിർന്ന യോഗ അധ്യാപകരെ ആദരിക്കലും,പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകി അനുമോദിക്കലും നടത്തുന്നു.

Third paragraph

കൂടാതെ പൈതൃകം യോഗ പഠനകേന്ദ്രം യോഗ ആചാര്യൻ രചിച്ച യോഗ- തുടക്കകാർക്ക് എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും,കേശാദിപാദം യോഗ അവതരണവും നടക്കുന്നുണ്ട്.

ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പൈതൃകം യോഗ പഠന കേന്ദ്രം ഫോൺ :9746 408 308, 9847 83 92 71
വാർത്ത സമ്മേളനത്തിൽ അഡ്വ:രവിചങ്കത്ത്, മധു.കെ. നായർ,എ.കെ.ദിവാകരൻ
മാമ്പുഴ ശ്രീധരൻ, ഡോ: സോമസുന്ദരൻ, പ്രമോദ്കൃഷ്ണ. എന്നിവർ പങ്കെടുത്തു