Header 1 vadesheri (working)

ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായൂരിൽ.

Above Post Pazhidam (working)

ഗുരുവായൂർ ; ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തിൽ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായുർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15 ശനിയാഴ്ച വെകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി ഒന്നര മണിക്കൂർ നീണ്ടു നിൽക്കും .

First Paragraph Rugmini Regency (working)

ബാംഗ്ളൂർ ഡോ : രവീന്ദ്ര ഗുരുരാജ് കടോടി ഹാർമോണിയത്തിലും , ബാംഗ്ലൂർ സിമിത് നായക് തബലയിലും പക്ക വാദ്യമൊരുക്കും . സംഗീതസാദകർക്ക് പ്രവേശനം സൗജന്യമാണെന്ന് ഖരാന പ്രസിഡൻറ് കെ എ മോഹൻ ദാസ് അറിയിച്ചു . വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ ടി സി കോയ , കോർഡിനേറ്റർ എ എച് അക്ബർ , വേണു എടക്കഴിയൂർ , പി കെ അൻവർ വി അജിത് രാജ് ചന്ദ്രൻ പാവറട്ടി , മാളിയേക്കൽ മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)