Header 1 = sarovaram
Above Pot

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . വിവിധ ഇനം മരത്തിന്റെ തൈകൾ കോടതി വളപ്പിൽ നട്ടും, അഭിഭാഷകർ , കോടതി ജീവനക്കാർ , അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് വിതരണം ചെയ്തു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു .

Astrologer

സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി . പരിസ്ഥിതി സംരക്ഷിക്കാം എന്ന് മുൻസിഫ് ഡോ . അശ്വതി അശോക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും എല്ലാവരും ഏറ്റ് ചൊല്ലി പ്രതിജ്ഞ എടുക്കുകയും ചെയ്തു . മുൻസിഫ് സാരിക പരിസ്ഥിതി സംരക്ഷിക്കേണ്ട സന്ദേശം നൽകി . കാസ്ക പ്രസിഡന്റ് അഡ്വ സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർമാർ സിജു മുട്ടത്ത് , രജിത്കുമാർ , സബ് കോർട്ട് ശിരസ്തദാർ ശ്രീജ , മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ എം ആർ എന്നിവർ സംസാരിച്ചു . താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി നായർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Vadasheri Footer