Post Header (woking) vadesheri

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് വിജയം, കാറുകൾ പന്തയം വെച്ച് കോൺഗ്രസ് ബിജെപി പ്രവർത്തകർ

Above Post Pazhidam (working)

ചാവക്കാട്: വാശിയേറിയ ലോക സഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചാവക്കാട് കോൺഗ്രസ് പ്രവർത്തകനും ബി ജെ പി പ്രവർത്തകനും തമ്മിലുള്ള പന്തയമാണ് ഇപ്പോൾ ചർച്ച ആയത്. മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വെച്ച് അവരവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്വന്തം കാർ പന്തയം വെച്ച് ചാവക്കാട് സ്വദേശികളായ ചില്ലി സുനിയും,തെക്കൻ ബൈജുവും തങ്ങളുടെ പാർട്ടി കൂറ് പ്രഖ്യാപിച്ചത് .

Ambiswami restaurant

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കൻ തൻറെ KL 46 T 3622 എന്ന വാ ഗനർ കാർ ബിജെപി പ്രവർത്തകനായ ചില്ലി സുനിക്ക് നൽകും ,മറിച്ച് മുരളീധരൻ ജയിച്ചാൽ തൻറെ KL;55 D 4455 എന്ന മാരുതി ഷിഫ്റ്റ് ഡിസൈർ കാർ കോൺഗ്രസ് പ്രവർത്തകനായ ബൈജു തെക്കന് ചില്ലി സുനി നല്കാമെന്നുമാണ് പന്തയം. ഇരുവരും സുഹൃത്തുക്കൾ ആണ്, തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള അവകാശവാദത്തിൽ ഇരുവരും ഉറച്ചു നിന്നതോടെയാണ് പന്തയം വെക്കാം എന്ന ആശയം ഉടലെടുത്തത് .

Second Paragraph  Rugmini (working)

തങ്ങളുടെ ഏറെ പ്രിയപ്പെട്ട വാഹനങ്ങൾ തന്നെ ഇരുവരും പന്തയ വസ്തുവാക്കി .. നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ നിറുത്തിയിട്ട ഇരു കാറുകളുടെയും താക്കോൽ പന്തയത്തിനു സാക്ഷിയായ മറ്റൊരു സുഹൃത്തിനെ ഏല്പിച്ചു.

Third paragraph