Post Header (woking) vadesheri

കോട്ടപ്പടിയിൽ ജപമാല റാലി

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി സംഘടിപ്പിച്ചു .വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക ദേവാലയത്തിൽ എത്തിച്ചേർന്നു.

Ambiswami restaurant

തുടർന്ന് കാക്കശ്ശേരി പീസ്റ്റ് ഇൻ ചാർജ് ഫാ. അജിത്ത് കൊള്ളന്നൂർ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. പ്രസ്തുത ചടങ്ങുകൾക്ക്
വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസി. വികാരി എഡ്വിൻ ഐനീക്കൽ,ജനറൽകൺവീനർ ലിന്റോ ചാക്കോ, പബ്ലിസിറ്റി കൺവീനർ ബിജു അന്തിക്കാട്,
കൈക്കാരന്മാരായ ഡെയ്‌സൺ പഴുന്നാന, ജാക്ക്സൺ നീലങ്കാവിൽ, എം. എഫ്. വിൻസെന്റ്, മീഡിയ അംഗങ്ങൾ, പി.ആർ. ഓ. ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.