Above Pot

കേരളത്തെ ലഹരിതലസ്ഥാനമാക്കുന്നതിൽ നിന്ന് അധികാരികൾ പിന്മാറണം : കേരള മദ്യനിരോധന സമിതി.

ഗുരുവായൂർ : തൊഴിലിടങ്ങളിലെല്ലാം മദ്യം സുലഭമാക്കുവാനും, മദ്യവില്പനശാലകളുടെ എണ്ണം വർദ്ധിപ്പിക്കാനും, അവധി ദിനങ്ങൾ ഇല്ലാതാക്കിയും, മദ്യവിൽപന സാർവ്വത്രികമാക്കി കേരളത്തെ ലഹരിയുടെ തലസ്ഥാനമാക്കുവാൻ ശ്രമിയ്ക്കുന്ന സംസ്ഥാനസർക്കാർ, ബലി നൽകുന്നത് തലമുറകൾ സംരക്ഷിച്ച കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെയാണെന്നും പ്രസ്തുത തീരുമാനങ്ങൾ കൂടുതൽ ജനങ്ങളെ ദുഃഖത്തിലേയ്ക്കും, ദുരന്തങ്ങളിലേയ്ക്കും എത്തിയ്ക്കുന്നതിന് ഇടയാക്കുമെന്നും ഭാവിതലമുറയെ ഓർത്തെങ്കിലും ഇത്തരം തീരുമാനങ്ങളിൽ നിന്ന് പിന്മാറി മദ്യനിരോധനത്തിനു വേണ്ട നടപടികൾ സ്വീകരിയ്ക്കണമെന്നും പുകയില – ലഹരി വിരുദ്ധ ദിനത്തിൽ ഗുരുവായൂരിൽ ചേർന്ന കേരള മദ്യനിരോധന സമിതി തൃശൂർ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

First Paragraph  728-90

Second Paragraph (saravana bhavan


ഇന്ന് എവിടെയും സുലഭമായി അതിതീവ്ര മയക്കമരുന്നുകളും, മദ്യവും ലഭ്യമാകുന്ന ദുരവസ്ഥയിൽ ജീവിതം തന്നെ ഹോമിക്കേണ്ടി വരുന്ന യുവതലമുറയെ വഴിതെറ്റാതെ മുന്നോട്ട് കൊണ്ടു് പോകുവാൻ പൊതുസമൂഹം ഉണർന്ന് പ്രവ൪ത്തിക്കണമെന്നും കേരളത്തെ ലഹരി വിമുക്തമാക്കുന്നതിന് ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട നിവേദനം അധികാരികൾക്ക് സമർപ്പിയ്ക്കുകയും ചെയ്തു.
കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി മേഴ്സി ജോയ് “ലഹരിയും യുവാക്കളും” എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. തൃശൂർ ജില്ലാ കോഡിനേറ്റർ ജോയ് തോമസ് ലഹരി വിമുക്തപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആർ.വി.എം.ബഷീർ, മുഖ്യ രക്ഷാധികാരി ബാലൻ മണ്ണുത്തി, വൈസ് പ്രസിഡണ്ട്സ്റ്റീ ഫൻ ജോസ്, ഖജാൻജി കെ.വി.യൂസഫലി, രമേശ് മേത്തല,
സുരേഷ് ഒലിച്ചി എന്നിവർ സംസാരിച്ചു. —