Post Header (woking) vadesheri

വേദം,തന്ത്രംഡിപ്ലോമ കോഴ്സ് ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ‘ സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് പ്രവേശനം .യോഗ്യത പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. സംസ്കൃതത്തിൽ സാമാന്യ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.

Arya bhavan inner

Second Paragraph  Sarovaram(working)

വേദപഠനത്തിനും തന്ത്രപഠനത്തിനും പത്തു സീറ്റുകൾ വീതമാണ് ഉള്ളത്. പ്രവേശനത്തിന് അഭിരുചി പരീക്ഷയും അഭിമുഖവും മാനദണ്ഡമായിരിക്കും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, മതം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ-68010 1 എന്ന വിലാസത്തിലോ അയക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 Ext n.248,235,251 എന്ന നമ്പറിൽ ബന്ധപ്പെടണം

Third paragraph Saravan bhavan