Post Header (woking) vadesheri

കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി

Above Post Pazhidam (working)

ഗുരുവായൂർ : കരുണ മംഗല്യ സംഗമത്തിൽ ഇന്ന് 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കണ്ണൂരിൽ നിന്നുള്ള ജ്യോതികുമാർ കൊല്ലത്തുകാരി ചന്ദ്രികയേയും എറണാകുളത്തുകാരൻബാബു മുച്ചാറ്റുവ പുഴക്കാരി ഉഷയേയും തൃശൂർ തൃപ്രയാർ ഉള്ള സജിത്ത് പേരാമംഗലത്തുകാരി സജനയേയും ആണ് വിവാഹം കഴിച്ചത്.

Ambiswami restaurant


ചടങ്ങുകൾക്ക് കരുണ ചെയർമാൻ കെ.ബി സുരേഷ് , ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ , കെ ബാബു, സോമസുന്ദര പിള്ള, വിജയകുമാർ, ചന്ദ്രൻ മുണ്ടറക്കോട് ,ഫാരിദഹംസ സാജിത മെയ്നുദ്ദീൻ മുതലായവർ നേതൃത്വം നൽകി.
ചടങ്ങിൽ ശിവജി ഗുരുവായൂർ, പ്രതിപക്ഷ നേതാവ് ഉദയൻ,കെ പി എ റഷീദ്, ഡോ .സാബു, കരീം പന്നിത്തടം, മുതലായവർ ആശംസകൾ നേർന്നു.


ഗുരുവായൂരിലുള്ള ഏറ്റവും നല്ല മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരെ തിരഞ്ഞെടുത്തു . വി എൻ രാജേഷ്, പി കെ ഷഫറുദീൻ, വി എസ് മനോജ് എന്നീ ഡ്രൈവർമാർക്ക് കരുണാ കർമ്മ പുരസ്കാരവും 3000 രൂപ ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ജയൻ മേനോൻ ,ബഷീർ പൂക്കോട്, കുമാർ കുന്നംകുളം , ഉണ്ണികൃഷ്ണൻ, മുതലായവർ ആശംസകൾ അർപ്പിച്ചു.
ശശിധരൻ ചൊവ്വല്ലൂർ നേതൃത്വത്തിൽ ഗാനമേളയും 400 ഓളം പേർക്ക് വിവാഹ സദ്യയും ഉണ്ടായിരുന്നു

Second Paragraph  Rugmini (working)