Header 1 = sarovaram
Above Pot

കാണാതായ മധ്യ വയസ്കന്റെ മൃതദേഹം ചേറ്റുവ പുഴയില്‍ കണ്ടെത്തി

ചാവക്കാട്: പാവറട്ടി പൂവ്വത്തൂരില്‍നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ മധ്യ വയസ്കന്റെ മൃതദേഹം ചേറ്റുവ പുഴയില്‍ മുനക്കകടവ് ഭാഗത്തുനിന്ന് കണ്ടെത്തി. മുല്ലശ്ശേരി പുളിപറമ്പില്‍ സുരേഷി(57)ന്റെ മൃതദേഹമാണ് കണ്ടത്.

Astrologer

മുല്ലശ്ശേരി പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. 22-ന് രാത്രിയാണ് സുരേഷിനെ കാണാതായത്. ഭാര്യ: തുളസി. മക്കള്‍: സഹന(യു.എസ്.എ.), സജന(ദുബായ്). മരുമക്കള്‍: സന്തോഷ്(യു.എസ്.എ.), അഭിലാഷ്(ദുബായ്). സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തില്‍

Vadasheri Footer