Header 1 vadesheri (working)

കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

Above Post Pazhidam (working)

തൃപ്രയാർ : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

First Paragraph Rugmini Regency (working)

കുടുംബം അന്തിക്കാട് മാങ്ങാട്ടുകരയിലാണ് വാടക വീട്ടിൽ താമസം. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു

Second Paragraph  Amabdi Hadicrafts (working)