Header 1 vadesheri (working)

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം മേയ് 9ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മേയ് 9 ബുധനാഴ്ച തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്തു നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ പ്രകാശനം നടക്കും. തുടർന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരൻമാർ അഷ്ടപദി അർച്ചനയിൽ പങ്കെടുക്കും .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

. വൈകിട്ട് ആറു മണിമുതൽ വിശേഷാൽ അഷ്ടപദി പഞ്ചരത്ന കീർത്തനം, തുടർന്ന് രാത്രി 7 ന് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണവും നടക്കും. കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിക്കും. .അഷ്ടപദി കലാകാരൻ വൈക്കം ജയകുമാർ പുരസ്കാരം ഏറ്റുവാങ്ങും. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ചടങ്ങിൽ അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ ആശംസകൾ നേരും. തുടർന്ന് രാത്രി 8 ന് പുരസ്‌കാരാർഹന്റെ വിശേഷാൽ അഷ്ടപദിയുണ്ടാകും.
8.30 മുതൽ വൈശാഖ മാസാരംഭം വിശേഷാൽ നൃത്തപരിപാടി നടക്കും.