Above Pot

ഗുരുവായൂർ ശ്രീബലരാമക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീബലരാമക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ,ദേവസ്വം ഭരണസമിതി അംഗവുമായ ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നതോടെ തുടക്കം കുറിക്കും. അതിന് ശേഷം മെഗാ തിരുവാതിര അരങ്ങേറും. തുടർന്ന് മീര ശ്രീനാരായണൻ ഭരതനാട്യം അവതരിപ്പിക്കും.

First Paragraph  728-90

Second Paragraph (saravana bhavan

അക്ഷയതൃതീയ ബലരാമജയന്തി ദിനമായ മെയ് 10 വെള്ളിയാഴ്ച രാവിലെ 5 ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ സപ്തശുദ്ധി കലശാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. രാവിലെ 8 ന് വിശേഷാൽ എഴുന്നെള്ളിപ്പ് തുടർന്ന് 11.30 മുതൽ പിറന്നാൾ സദ്യ എന്നിവയും വൈകിട്ട് 3.30 ന് ആൽത്തറ മേളവും നടക്കും. ഗുരുവായൂർ വിമൽ , ചൊവ്വല്ലൂർ തമ്പി , മച്ചാട് പത്മകുമാർ . അകമ്പടി വിജു, തെച്ചിയിൽ ഷണ്മുഖൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് 4 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ശ്രീബലരാമ ക്ഷേത്രത്തിലേക്ക് ഭക്തിനിർഭരമായ എഴുന്നള്ളിപ്പ് ഘോഷയാത്രയും തുടർന്ന് ദേവ സഹോദര സംഗമവും ദേവസംഗമ സന്നിധിയിൽ നിറപറ സമർപ്പണവും നടക്കും.

വൈകീട്ട് 6.30 ന് ദീപാരാധന , കേളി , വിശേഷാൽ ചുറ്റുവിളക്ക് എന്നിവയും ദേശക്കാരുടെ തിരുമുൽ കാഴ്ചകൾ, വിശേഷാൽ വിളക്ക് എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
മെയ് 2 മുതൽ വൈകിട്ട് ഏഴിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽവിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറും. വിവിധ ദിവസങ്ങളിൽ നൃത്ത ന്യത്യങ്ങൾ, ഗാനമേള, ഓട്ടൻ തുള്ളൽ, കോൽക്കളി , നാടകം എന്നിവയും അരങ്ങേറുമെന്ന് ശ്രീബലരാമ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ,സെക്രട്ടറി എ വി പ്രശാന്ത്, ട്രഷറർ കെ. ശ്രീകുമാർ ഭാരവാഹികളായ കെ പി അബിൻ കരിപ്പോട്ടിൽ സേതു, മുകുന്ദരാജ , എം. ഹരിദാസൻ ,പരമേശ്വരനുണ്ണി എന്നിവർ പങ്കെടുത്തു.