എ.വി.ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയേക്കും
ഗുരുവായൂർ : കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച മുൻ പാലക്കാട് ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയേക്കും.. ഇത് സംബന്ധിച്ചു ധാരണ ആയതായാണ് . ഗോപി നാഥിനോടും ദേവസ്വം മന്ത്രി യോടും അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന..ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥി ആയിരുന്ന ദേവസ്വം മന്ത്രിക്ക് കോൺഗ്രസിന്റെ കയ്യിലുള്ള പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്ത് ഭരണ സമിതി നൽകിയ പിന്തുണക്ക് പകരമായാണ് ഗോപിനാഥിന് ദേവസ്വം ചെയർ മാൻ സ്ഥാനം നല്കുന്നതത്രെ .
. നിലവിൽ ഉള്ള ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളിൽനിന്നും രാജി എഴുതി വാങ്ങി എ വി ഗോപി നാഥിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയെ നിയമിക്കാനാണ് നീക്കം. ഇടതു പക്ഷ കോട്ടയായ ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ നിന്നും വിജയിച്ച ഏക കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എ വി ഗോപി നാഥ്. കഴിഞ്ഞ 30 വർഷമായി പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്ത് ഭരിക്കുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിൽ ആണ്