Post Header (woking) vadesheri

വാട്ടർ ഗണ്ണിൽനിന്ന് ഷോക്കേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ പെയിൻ്റിങ് ജോലിക്കിടെ വാട്ടർ ഗണ്ണിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ എരങ്ങത്തയിൽ പറമ്പിൽ കോറോട്ട് വീട്ടിൽ ശ്രീജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച‌ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള പുതു വീട്ടിൽ നജീബിന്റെ വീട്ടിലായിരുന്നു ജോലി ചെയ്തു‌കൊണ്ടിരുന്നത്.

Ambiswami restaurant

സൺഷെയ്‌ഡിൽ നിന്നുകൊണ്ട് വാട്ടർ ഗൺ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആക്ട്സ് പ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്‌മ(ആശാ വർക്കർ). മക്കൾ:രുദ്ര തീർത്ഥ, ധ്രുവ തീർത്ഥ. സംസ്‌കാരം ബുധനാഴ്‌ച.

Second Paragraph  Rugmini (working)

വർഷങ്ങൾക്ക് മുൻപ് വാഹനം കഴുകുന്നതിനിടെ മാണിക്യത്ത് പടിയിലുള്ള ഒരു യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു