Post Header (woking) vadesheri

രാഹുലിനെതിരെ അധിക്ഷേപം ,പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി

Above Post Pazhidam (working)

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് പരാതി നൽകി. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ambiswami restaurant

എ​ൽ.​ഡി.​എ​ഫ് എ​ട​ത്ത​നാ​ട്ടു​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ സം​സാ​രി​ക്ക​വെയാണ് പി.​വി. അ​ൻ​വ​ർ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​ത്. എന്നാൽ രാഹുൽ ഗാന്ധിക്കെതിരായ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ തന്റെ പഴയ പേരിലേക്ക് മാറരുതെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി കണ്ണൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസി’ൽ വ്യക്തമാക്കി.

Second Paragraph  Rugmini (working)

അതെ സമയം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നിലവാരമില്ലാത്ത പ്രസ്താവന നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അൻവറിനെ തള്ളിപ്പറയാതെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പഴയകാലത്ത് ചില പ്രമാണിമാർ മര്യാദക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ളുകൊടുത്ത് ചട്ടമ്പിമാരെ പറഞ്ഞുവിടും. അവർ അസഭ്യവർഷം നടത്തും. അതിന്‍റെ പുനരവതാരമാണ് അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും കസവുകെട്ടിയ പേടിത്തൊണ്ടനാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് കൊല്ലത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.

Third paragraph

രാഹുലിനെതിരെ മോശം പരാമർശം നടത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പരാമർശത്തെ അപലപിക്കേണ്ടതിനു പകരം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് അപമാനമാണെന്നും സുധീരൻ പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”,