Post Header (woking) vadesheri

പെരുമ്പടപ്പ് കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച

Above Post Pazhidam (working)

പൊന്നാനി : പെരുമ്പടപ്പില്‍ പ്രശസ്തമായ കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച.സ്വര്‍ണ്ണാഭരണങ്ങളും ഭണ്ഡാരവും കവര്‍ച്ച ചെയ്തു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര്‍മോഷണ വിവരം അറിയുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്.

Ambiswami restaurant

കവർച്ച ചെയ്ത ഭണ്ഡാരം പൊളിച്ച് ഉപേക്ഷിച്ച നിലയിൽ മനയിലെ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലതികം പഴക്കമുള്ള വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Second Paragraph  Rugmini (working)