Post Header (woking) vadesheri

ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി മരിച്ചു .

Above Post Pazhidam (working)

പട്ടാമ്പി : ഭർത്താവുമായി വഴക്കിട്ട് യുവതി തീകൊളുത്തി ആത്മഹത്യചെയ്തു . ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (എട്ട്) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്.

Ambiswami restaurant

ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. രണ്ട് മാസം കൂടുമ്പോൾ മാത്രമേ നാട്ടിൽ വരാറുള്ളു. ഇന്ന് പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കയറി തീകൊളുത്തിയത്. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പരിക്കേറ്റു.

Second Paragraph  Rugmini (working)

മൂന്നുപേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ നിഖയ്‌ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരിക്ക് ഗുരുതരമല്ല. ബീനയുടെയും പ്രദീപിന്റെയും പ്രണയ വിവാഹമായിരുന്നു. പ്രദീപിന്റെ പിതാവ് രാമൻ, മാതാവ് ചന്ദ്രമതി, ഇളയ സഹോദരൻ പ്രജിത്ത്, ഭാര്യ സ്‌നേഹ എന്നിവരും ഈ വീട്ടിൽ തന്നെയാണ് താമസം. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.