Post Header (woking) vadesheri

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ,കാവീട് ഗോകുലം ഫീൽഡ് വർക്കർ എം.കെ.സുരേഷ്ബാബു,ദേവസ്വം ഓ ഫീസിലെ ഓഫീസ് അറ്റന്റന്റ് ടി.വി.രവീന്ദ്രൻ,ക്ഷേത്രം വാച്ച്മാൻ യു.കൃഷ്ണദാസ് എന്നിവർക്ക് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

First Paragraph Jitesh panikar (working)


ദേവസ്വം ഓഫീസ് കുറൂരമ്മ ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉത്ഘാടനം ചെയ്തു , വിരമിക്കുന്ന ജീവനക്കാർക്ക് ഉപഹാരം നൽകി ആദരിച്ചു ഓർഗനൈസേഷൻ പ്രസിഡന്റ് നാരായണൻ ഉണ്ണി.ഇ.കെ അദ്ധ്യക്ഷത വഹിച്ചു . .ഓർഗനൈസേഷൻ സെക്രട്ടറി കെ.രമേശൻ ,എം.എൻ.രാജീവ്,കെ.ആർ.രാമചന്ദ്രൻ,കെ.ടി.ഹരിദാസൻ,പി.ഡി.ഇന്ദുലാൽ,എം.രാധ എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുപാടി പ്രസംഗം നടത്തി. കെ.ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു