Post Header (woking) vadesheri

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന് ( വെള്ളി ) നടക്കും. തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് വാർഷികാഘോഷ ചടങ്ങുകൾ. രാവിലെ 9 മുതൽ വാദ്യവിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരി. തുടർന്ന് നടക്കുന്ന സംസ്കാരിക സമ്മേളനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും . ഭരണസമിതി അംഗം .കെ .പി .വിശ്വനാഥൻ അധ്യക്ഷനാകും.

Ambiswami restaurant

Second Paragraph  Rugmini (working)

പ്രശസ്ത തവിൽ വിദ്വാൻ ആലപ്പുഴ എസ്.വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ചടങ്ങിൽ ദേവസ്വം വേദ, പ0ന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിജയികളായ വാദ്യാ കലാ വിദ്യാലയം വിദ്യാർത്ഥികളെ അനുമോദിക്കും. വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണവും നടക്കും.

Third paragraph

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ എന്നിവർ ആശംസ നേരും. പി.ടി.എ പ്രസിഡണ്ട് . ബാഹുലേയൻ കെ. ചടങ്ങിൽ നന്ദി രേഖപ്പെടുത്തും