Above Pot

അരവിന്ദ്​ കെജ്​രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു,

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ്​ അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന്​ കെജ്​രിവാളിന്​ സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ്​ എട്ടംഗ സംഘം എത്തി അറസ്റ്റ് ചെയ്തത്. അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്​മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ സമൻസ്​ നൽകാനാണെന്നും സെർച്ച്​ വാറന്‍റ്​ ഉണ്ടെന്നുമാണ്​ ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്​.

First Paragraph  728-90

ഇ.ഡി നേരത്തെ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്​രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത്​ കെജ്​രിവാൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന്​ സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന്​ പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിനു പിന്നാലെയാണ്​ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വിവാദ മദ്യനയത്തിൽ അഴിമതി, കള്ളപ്പണ ഇടപാട്​ എന്നിവക്ക്​ കേസ്​ രജിസ്റ്റർ ചെയ്ത ഇ.ഡി നേരത്തെ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ, ആപ്​ നേതാവ്​ സഞ്ജയ്​ സിങ്​ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്​. കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ്​ നേതാവുമായ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയും ജയിലിലായി. കെജ്​രിവാളിനെ അറസ്റ്റ് ചെയ്യാനാണ്​ മോദിസർക്കാറിന്‍റെ നീക്കമെന്ന്​ ആപ്​ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കെജ്​രിവാളിന്‍റെ പേര്​ ഇ.ഡിയുടെ കുറ്റപത്രത്തിൽ പലവട്ടം പരാമർശിച്ചിട്ടുണ്ട്