Header 1 vadesheri (working)

രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ജ്ഞാനപ്പാന പുരസ്കാരം സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമ്മാനിച്ചു. മുതിർന്ന സാഹിത്യകാരൻ .സി.രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്.. പൂന്താന ദിനാഘോഷത്തിൻ്റെയും സാംസ്കാരിക സമ്മേളനത്തിൻ്റെയും ഉദ്ഘാടനം ഡോ. കെ.എം.അനിൽ (പ്രൊഫസർ, എഴുത്തച്ഛൻ പ0ന സ്കൂൾ, മലയാള സർവ്വകലാശാല ) നിർവ്വഹിച്ചു

First Paragraph Rugmini Regency (working)

ജ്ഞാനപ്പാനയ്ക്കപ്പുറം ഒരു തത്ത്വചിന്തയുമില്ലെന്ന് പഠിപ്പിച്ച കവിയാണ് പൂന്താനമെന്ന് അദ്ദേഹം പറഞ്ഞു. മലയാളമെന്ന ചെറിയ ഭാഷയിൽ വലിയ തത്ത്വചിന്ത അവതരിപ്പിക്കാമെന്ന് കാണിച്ചു തന്ന കവി ശ്രേഷ്ഠനാണ് പൂന്താനം -. ഡോ. കെ.എം.അനിൽ പറഞ്ഞു… ചടങ്ങിൽ പ്രൊഫസർ എം. ഹരിദാസ് പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവ് രാധാകൃഷ്ണൻ കാക്കശ്ശേരി മറുപടി ഭാഷണം നടത്തി.

Second Paragraph  Amabdi Hadicrafts (working)

പൂന്താനം ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര ങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും രേഖപ്പെടുത്തി.