Post Header (woking) vadesheri

സി പി എം ആണ് ബി ജെ പിയുടെ റിക്രൂട്ട്മെന്റ് ഏജൻസി : കെ മുരളീധരൻ

Above Post Pazhidam (working)

ഗുരുവായൂർ കോണ്ഗ്രസില്‍ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാല്‍ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കള്‍, അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്‌മെന്റ് ഏജന്സി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഇന്ദിരാഗാന്ധി ടൗണ്ഹാ ളില്‍ യു.ഡി.എഫ്;നിയോജക മണ്ഡലം കൺ വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Poonthanam

Vasudev Inn

കേരളത്തില്‍ മുന്പ് സി.പി.എം എം.പിയായിരുന്ന അബ്ദുള്ളക്കുട്ടിയും സിപിഎം പ്രതിനിധിയായി മത്സരിച്ച അല്ഫോപണ്സ്് കണ്ണന്താനവും ഇന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കളാണ്. ബംഗാളിലും ത്രിപുരയിലും ആണെങ്കില്‍ ഹോള്സെ്യില്‍ ആയി ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പണിയാണ് സി.പി.എമ്മിന്റെത്. ഇവരാണ് കോണ്ഗ്രസിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുപക്ഷമാണ് ഇന്ത്യയുടെ ബദല്‍ എന്ന വാദം അപഹാസ്യമാണ്. കേരളത്തിന് പുറത്ത് കോണ്ഗ്രസ് ഇല്ലാതെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ കഴിയാത്തവരാണ് സി.പി.എം. കേരളത്തിലെ സി.പി.എം ബി.ജെ.പി അന്തര്ധാര എല്ലാവര്ക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Rugmani 700-200

First Paragraph Jitesh panikar (working)

ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂര്‍ കൺ വെൻഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ് നിയോജകമണ്ഡലം ചെയര്മാന്‍ ആര്‍.വി അബ്ദുറഹീം അധ്യക്ഷത വഹിച്ചു.
, ടി. എന്‍. പ്രതാപന്‍ എം. പി,മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ലാ പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്, യു. ഡി. എഫ് ജില്ലാ ചെയര്മാ ന്‍ എം. പി. വിന്സെ്ന്റ്,ഒ. അബ്ദുള്‍ റഹിമാന്‍ കുട്ടി, കെ. ആര്‍ ഗിരിജന്‍, പി. എ. മാധവന്‍, പി. കെ. അബൂബക്കര്‍ ഹാജി, ഇ. ജെ. ജോസ്, പി. ആര്‍. എന്‍. നമ്പീശ ന്‍, എ. എം. അലാവുദ്ധീന്‍, കെ. ഡി. വീരമണി, എം. വി. ഹൈദ്രാലി, ടി. എസ്. അജിത്ത്,കെ. വി. ഷാനവാസ്, അരവിന്ദന്‍ പല്ലത്ത്, വി. കെ. ഫസലുല്‍ അലി, സോയജോസഫ്, വി. വേണുഗോപാല്‍, സി. എ. ഗോപപ്രതാപന്‍, ഉമ്മര്‍ മുക്കണ്ടത്ത്, എം. വി. ഷെക്കീര്‍, പി.വി ഉമ്മര്കു്ഞ്ഞി, നൗഷാദ് തെരുവത്ത്, ബീന രവിശങ്കര്‍, തോമസ് ചിറമ്മല്‍, പി. എ. അബൂബക്കര്‍, അഷ്റഫ് അകലാട്, എന്നിവര്‍ സംസാരിച്ചു.


മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് ചെയര്മാ്നായുള്ള 1001 അംഗ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ജനറല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു