Header 1 vadesheri (working)

കെ മുരളീധരൻ ഗുരുവയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ലീഡര്‍ കെ. കരുണാകരന്റ പാത പിന്തുടര്‍ന്ന് മകന്‍ കെ.മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കണ്ണന് മുന്നിലെത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ശനിയാഴ്ച തൃശൂരിലെത്തി റോഡ് ഷോയില്‍ പങ്കെടുത്ത് രാത്രിയോടെ മുരളീധരന്‍ ഗുരുവായൂരില്‍ എത്തി. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു.

First Paragraph Rugmini Regency (working)

കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അഡ്വ ടി.എസ്. അജിത്, ബ്ലോക്ക് സെക്രട്ടറി ശിവന്‍ പാലിയത്ത്, മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍.മണികണ്ഠന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. തികഞ്ഞ ഗുരുവായൂരപ്പ ഭക്തനായ ലീഡര്‍ കെ. കരുണാകരന്‍ എല്ലാ മലയാള മാസം ഒന്നാ തിയ്യതിക്ക് പുറമേ ജീവിതത്തിലെ സുപ്രധാന വേളകളിലും ഗുരുവായൂരപ്പനെ തൊഴാനെത്താറുണ്ട്. ഈ പാത പിന്തുടര്‍ന്ന് എല്ലാ മാസവും മുരളീധരനും ഗുരുവായൂരിലെത്തുന്നുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണം കുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്