Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം , ഗ്രാമ പ്രദിക്ഷണത്തിനായി ഭഗവാൻ പുറത്തിറങ്ങി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ടിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിൽക്കകത്തിന് പുറത്തിറങ്ങി . ദീപാരാധനയ്ക്കുശേഷം ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയ കണ്ണനെ കണ്ടും ഭക്തജന സഹസ്രം ആത്മസായൂജ്യം നേടി. സന്ധ്യയോടെ സ്വര്‍ണ്ണകൊടിമരതറ യ്ക്കരികില്‍ ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി ഭഗവാന് ദീപാരാധന നടത്തി.

Ambiswami restaurant

ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ നന്ദന്‍, ഭഗവാന്റെ സ്വര്‍ണ്ണകോലം ശിരസ്സിലേയ്ക്ക് ഏറ്റുവാങ്ങി. പുറത്തേക്കിറങ്ങിയ ഭഗവാനെ ദേവസ്വം ഭരണാധികാരികളും ക്ഷേത്ര ഉദ്യോഗസ്ഥരും ചേർന്ന് നിറപറ ചൊരിഞ്ഞു എതിരേറ്റു . കൊമ്പന്‍ നന്ദനോടൊപ്പം ഗോകുല്‍, സിദ്ധാര്‍ത്ഥന്‍, രവീകൃഷ്ണന്‍, കൃഷ്ണനാരായണന്‍ എന്നീകൊമ്പന്മാര്‍ ഇടം വലം പറ്റാനകളായുമായി.

Second Paragraph  Rugmini (working)

പുറത്തേയ്‌ക്കെഴുന്നെള്ളിപ്പിന് ചോറ്റാനിക്കര വിജയന്‍ മാരാര്‍, പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍, കോങ്ങാട് മധു, ചേര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ നയിച്ച പഞ്ചവാദ്യം ക്ഷേത്രനഗരിയെ തികച്ചും ഉത്സവ തിമര്‍പ്പിലാക്കി. വാളും, പരിചയം ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടെ അകമ്പടിയോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയ ശ്രീഗുരുവായൂരപ്പനെ നിറപറയും, നിലവിളക്കും വെച്ച് ഭക്ത്യാദരവോടെ നാടും, നഗരവും സ്വീകരിച്ചു