ഗുരുവായൂർ ആനയോട്ടം, പാപ്പാൻമാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ടം സുരക്ഷിതമായി നടത്തുന്നതിൻ്റെ ഭാഗമായി പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആനയോട്ടം സുരക്ഷ സംബന്ധിച്ചായിരുന്നു ക്ലാസ്. ദേവസ്വം ജീവധന വിഭാഗം ആഭിമുഖ്യത്തിൽ വനം, പോലീസ് വകുപ്പുകളുമായി സഹകരിച്ചായിരുന്നു ക്ലാസ്.
ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേംജിത്ത്, ദേവസ്വം ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി,
ജീവ ധനംവിദഗ്ധ സമിതി അംഗം ഡോ.കെ.വിവേക് എന്നിവർ സംസാരിച്ചു. അസി.മാനേജർ കെ.എ.മണികണ്ഠൻ, എസ്.ഐ ഗിരി, ദേവസ്വം ജീവ ധന വിഭാഗത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു