Post Header (woking) vadesheri

യൂത്ത് കോൺഗ്രസ്‌ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

Ambiswami restaurant

പാർട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തികൊണ്ട് ആരംഭിച്ച സദസ്സ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തെബ്‌ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് മുഖ്യപ്രഭാഷണം നടത്തി.

Second Paragraph  Rugmini (working)

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ആർ.രവികുമാർ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷർഭനൂസ് പി.എം, മണ്ഡലം പ്രസിഡന്റുമാരായ ഷാഹിദ് കല്ലൂർ, ഫദിൻരാജ് ഹുസൈൻ, ഷിഹാബ് മണത്തല, ജാസിം ചാലിൽ, ഭാരവാഹികളായ പ്രണവ് മുതുവട്ടൂർ, രഞ്ജിത്ത് പാലിയത്ത്,സുഹാസ്, അശ്വിൻ എന്നിവർ സംസാരിച്ചു .

Third paragraph