Above Pot

പൂന്താനദിനാഘോഷം:കാവ്യോച്ചാരണ മത്സരം നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. നേരത്തെ ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം രക്ഷിതാക്കളുടെയും സ്കൂൾ, കോളേജ് അധികൃതരുടെയും അഭ്യർത്ഥന പ്രകാരമാണ് ഫെബ്രുവരി 18ലേക്ക് മാറ്റിയത്.

First Paragraph  728-90

നാളെ രാവിലെ (ഫെബ്രുവരി 18 ന്) ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ “പൂന്താന സർവ്വസ്വം’ ആധാരമാക്കിയാണ് മത്സരം .കാവ്യോച്ചാരണ മത്സര ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

Second Paragraph (saravana bhavan

എൽ.പി.വിഭാഗം
….
ശ്രീകൃഷ്ണകർണ്ണാമൃതം – 111 മുതൽ 117 കൂടിയും, 7 ശ്ലോകങ്ങൾ
ജ്ഞാനപ്പാന – 34 മുതൽ 71 കൂടിയ (38 വരികൾ)

യു.പി.വിഭാഗം
…………
ശ്രീകൃഷ്ണ കർണ്ണാമൃതം – 96 മുതൽ 110 കൂടിയ 15 ശ്ളോകങ്ങൾ
ജ്ഞാനപ്പാന – 146 മുതൽ 202 കൂടി 58 വരികൾ

ഹൈസ്ക്കൂൾ വിഭാഗം
…..
ശ്രീകൃഷ്ണകർണ്ണാമൃതം – 9 മുതൽ 28 കൂടി 20 ശ്ളോകങ്ങൾ
ജ്ഞാനപ്പാന – 71 മുതൽ 152 കൂടിയ 82 വരികൾ
…………..:
കോളേജ് / ഹയർ സെക്കൻ്ററി വിഭാഗം
.’
ശ്രീകൃഷ്ണ കർണ്ണാമൃതം – 66 മുതൽ 95 കൂടിയും 30 ശ്ളോകങ്ങൾ
ജ്ഞാനപ്പാന – 1 മുതൽ 100 കൂടിയ 100 വരികൾ.
മത്സരങ്ങൾ ഫെബ്രുവരി 18 ന് രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വിദ്യാലയധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 8 മണിക്കെത്തണം.
…..
ഉപന്യാസ മൽസരം
…….
വിഷയം –
പൂന്താനം കൃതികളിലെ സംഗ്രഹണ ചാതുര്യം. ഉപന്യാസങ്ങൾ 25 പേജിൽ കുറയരുത്. ലഭിക്കേണ്ട അവസാന തീയതി. ഫെബ്രുവരി 20 വൈകിട്ട് 5 മണി. വിലാസം –
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ