ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തും.
ഗുരുവായൂർ : 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടത്തപ്പെടുന്ന ഗുരുവായൂർ ഉത്സവം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, ആരോഗ്യ സ്റ്റാ)ൻ്റിംഗ് കമ്മിറ്റി ചെയർമാൻ
എ.എസ്.മനോജ്, കൗൺസിലർ കെ.പി.ഉദയൻ , നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാർ, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ രജനീഷ് രാജൻ,
ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ രാജീവ്,
ജി.എം എ പ്രസിഡണ്ട് ടി.എൻ.മുരളി, കെ.എച്ച്.ആർ.എ പ്രസിഡണ്ട് ഒകെആർ മണികണ്ഠൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് സി.ഡി.ജോൺസൺ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രമേഷ് പുതൂർ
തുടങ്ങിയവർ സംസാരിച്ചു.
ക്ഷേത്ര പരിസരങ്ങളിലും പാർക്കിംഗ് ഇടങ്ങളിലും
മാലിന്യം തരം തിരിച്ച് നിക്ഷേപിക്കുന്നതിനായി വലിയ കുട്ടകൾ സ്ഥാപിക്കും.
വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വോളണ്ടിയർമാരെ ഗ്രീൻ
വോളണ്ടിയർമാരായി നിയോഗിക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടേയും വില്പനയും ഉപയോഗവും പൂർണ്ണമായും നിരോധിക്കും.
വരും നാളുകളിൽ ഗുരുവായൂർ ഒരു തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ നഗരസഭ പ്രദേശത്ത് സിംഗിൾയൂസ് ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും പൂർണ്ണമായും
ഒഴിവാക്കുന്ന വിഷയത്തിൽ പൊതു അഭിപ്രായം ഉണ്ടായി
ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള പുനരുപയോഗം സാധ്യമല്ലാത്ത ഒറ്റത്തവണ ഉപയോഗമുള്ള സാധനസാമാഗ്രികൾ ഉപയോഗിക്കാതിരിക്കുന്നതിന് തയ്യാറാകണമെന്ന് യോഗം അഭ്യർത്ഥിച്ചു
.