ആയുർവേദ ആശുപത്രിയിലെ ലൈംഗീകാതിക്രമം , ഭീഷണിപെടുത്തി പരാതി പിൻവലിപ്പിക്കാൻ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ പുരുഷ ജീവനക്കാരനെതിരെ വനിത ഡോക്ടറും , മറ്റൊരു ജീവനക്കാരിയും നൽകിയ ലൈംഗീകാതിക്രമ പരാതി ഒതുക്കി തീർക്കാൻ ശക്തമായ സമ്മർദ്ദ തന്ത്രവുമായി ദേവസ്വം ഭരണ സമിതി രംഗത്ത് . ആരോപണ വിധേയനായ ജീവനക്കാരനെ സംരക്ഷിച്ച നിറുത്തിയ ആശുപത്രി സൂപ്രണ്ട് ഡോ പ്രതിഭയ്ക്ക് വേണ്ടി ഉന്നത രാഷ്ട്രീയ രംഗത്ത് നിന്ന് വിളി വന്നതോടെയാണ് . പരാതി ക്കാരെ ഭീഷണി പെടുത്തി പരാതി പിൻവലിക്കാൻ ദേവസ്വം നീക്കം തുടങ്ങിയത് .
പരാതിക്കാരനെതിരെ നടപടി എടുക്കുമ്പോൾ ഇയാളുടെ സംരക്ഷകയായ ഡോപ്രതിഭക്കെതിരെയും നടപടി എടുക്കേണ്ടി വരുമെന്ന് വന്നതോടെയാണ് പരാതി പിന് വലിക്കാനുള്ള നീക്കം ഭരണ സമിതി ആരംഭിച്ചത് . കലാവധി കഴിയാറായ ഭരണസമിതിക്ക് വീണ്ടും അവസരം ലഭിക്കണമെങ്കിൽ ഭരണ നേതൃത്വത്തിന്റെ ആഗ്രഹം നടപ്പിലാക്കിയേ പറ്റൂ . കൂടാതെ പരാതിക്കാരുടെ കയ്യിൽ നിന്നും പരാതി ഇല്ലെന്നു എഴുതി വാങ്ങിയാൽ ഹൈക്കോടതിയുടെ പരിഗണയിൽ ഉള്ള കേസിൽ നിന്നും ഊരി പോരാൻ കഴിയുമെന്നും ദേവസ്വം കണക്കു കൂട്ടുന്നു .
ആയുർവേദ ആശുപത്രിയിലെ വിഷയങ്ങൾ വിവാദമായതോടെ , അന്വേഷിക്കാൻ വേണ്ടി ദേവസ്വം ചുമതല പെടുത്തിയ ഡി എ നൽകിയ റിപ്പോർട്ടിൽ പരാതി ഗൗരവതാരമാണെന്നും നിയമാനുസൃതമായ തുടർ അന്വേഷണങ്ങളും നടപടികളും ആവശ്യപ്പെട്ടിരുന്നു . ഈ റിപ്പോർട്ടും കാറ്റി ൽ പറത്തിയാണ് ദേവസ്വം പരാതി ക്കാരെ ഭീഷണി പെടുത്തി പരാതി പിൻവലിക്കാൻ രംഗത്ത് ഇറങ്ങിയിട്ടുള്ളത് .