Above Pot

തൃപ്പൂണിത്തുറ പടക്ക സ്ഫോടനം: മരണം രണ്ടായി , നാലുപേർ അറസ്റ്റിൽ

കൊച്ചി : തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം പ്രസിഡന്റ്‌ സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരും ജോയിൻ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

First Paragraph  728-90

Second Paragraph (saravana bhavan

അതിനിടെ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സലിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ രാവിലെ മരിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പൊള്ളൽ ഐ സി യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിൻറെ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് പിന്നാലെ കരാറുകാരൻറെ ഗോഡൗണിൽ റെയ്ഡ്. തൃപ്പൂണിത്തുറയിൽ പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തിട്ടുള്ള ശാസ്തവട്ടം സ്വദേശി ആദർശൻറെ ഗോഡൗണിൽ പോത്തൻകോട് പൊലീസിൻറെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പോത്തൻകോട് ശാസ്തവട്ടം മടവൂർപാറയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തിൽ വലിയ ഗുണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളടക്കാണ് ചുമത്തിയിരിക്കുന്നത്. മനഃപൂര്‍വംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി