Header 1 vadesheri (working)

ഗുരുവായൂരിലെ ഹോട്ടലുകൾ 13 ന് അടച്ചിടും: കെ.എച്ച്.ആർ.എ

Above Post Pazhidam (working)

ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) സംസ്ഥാന കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേ ദിവസം
ഗുരുവായൂരിലെയും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് കേരള ഹോട്ടൽ&റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി തീരുമാനിച്ചു.

First Paragraph Rugmini Regency (working)

പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.ബിജുലാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ജി.കെ. പ്രകാശ്,
സി.എ. ലോക്നാഥ്, കെ.പി. സുന്ദരൻ, എൻ.കെ. രാമകൃഷ്ണൻ, അഷ്റഫ്. രാജേഷ് ഗോകുലം എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)