Above Pot

എ സി യുടെ തകരാർ, വിലയായ 19,000 രൂപയും, നഷ്ടം 10,000 രൂപയും നല്കുവാൻ വിധി.

തൃശൂർ : എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി ഏജൻസീസിൽ നിന്നും ഹെയർ കമ്പനിയുടെ എ സി വാങ്ങി യിരുന്നു. വാങ്ങി പത്ത് മാസം കഴിഞ്ഞപ്പോൾ എ സി യിൽ നിന്ന് തണവ് അനുഭവപ്പെടാത്ത അവസ്ഥ വന്നുചേർന്നു.

First Paragraph  728-90

Second Paragraph (saravana bhavan

അബൂബക്കർ പല തവണ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. വാറണ്ടി വ്യവസ്ഥയിൽ കമ്പ്രസ്സർ മാറ്റി നൽകാമെന്നാണ് ഏജൻസി നിലപാട് എടുത്തത് .അബൂബക്കറാകട്ടെ എ സി മാറ്റി നൽകണമെന്ന ഉറച്ച നിലപാടിലായിരുന്നു. നിവൃത്തിയില്ലാതെ അബൂബക്കർ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയും വിലയിരുത്തി ഹർജിക്കാരന് എ സിയുടെ വിലയായ 19000 രൂപയും നഷ്ടപരിഹാരവും ചിലവുമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി