ചുമർ ചിത്രം എന്തെന്ന് ഭരണ സമിതിക്കറി യില്ലേ? മാലിന്യം നിക്ഷേപിച്ചാലും പരാതി ഉണ്ടാകില്ല
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിന്റെ മതിലിൽ വരച്ച ചുമർ ചിത്രം കേടുവരുത്തിയ കരാർ കമ്പനിക്കെതിരെ നടപടി എടുക്കണെമെന്ന് ആ വശ്യം ശക്തം ഗുരുവായൂരപ്പ ഭക്തരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയിട്ടുള്ള കേശവന്റെയും പത്മനാഭന്റെയും .പ്രതിമകൾക്ക് മുന്നിലെ മതിലിൽ ദേവസ്വം മ്യൂറൽ വിഭാഗത്തിലെ വിദ്യാർഥികൾ നിരവധി ദിവസം കഷ്ടപ്പെട്ടാണ് കമനീയ മായ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്തത് . കോടികൾ ചിലവഴിച്ചു പാഞ്ച ജനം ഗസ്റ്റ് ഹൗസ് നവീകരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടിയുള്ള നിർമാണ വസ്തുക്കൾ മതിലിനോട് ചേർന്ന് നിക്ഷേപിച്ചപ്പോഴാണ് ചിത്രങ്ങൾ പലതും കേടു വന്നത് എന്നാണ് ആരോപണം .
പാലക്കാട് സ്വദേശിയായ അർജുൻ അനിയത് എന്ന ആളുടെ ഫേസ് ബുക്ക് പേജിൽ ഇതിനെ സംബന്ധിച്ച വന്ന ഫോട്ടോ വൈറലായതോടെ ദേവസ്വം പെട്ടെന്ന് തന്നെ നിർമാണ വസ്തുക്കൾ എടുപ്പിച്ചു . . ദേവസ്വം ഓഫിസിനു മുന്നിലുള്ള മതിലിലെ ചുമർ ചിത്രങ്ങൾ കേടു വരുന്ന വിധത്തിൽ ഉള്ള പ്രവർത്തികൾ കണ്ടാലും അത് ഗൗരവമായി കാണാത്ത ഭരണ സമിതിയും ഉന്നത ഉദ്യോഗസ്ഥനും സംഭവം വിവാദമാകുമ്പോൾ മാത്രമാണ് ഇടപെടൽ നടത്തുന്നതത്രെ . തെക്കേ നടയിലെ എ റ്റി എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാനോ , പുറത്ത് നിന്ന് തൊഴാൻ വേണ്ടിയോ ആരെങ്കിലും അവിടെ ഇതു ചക്ര വാഹനം വെച്ചാൽ പോലീസിനെ കൊണ്ട് പിഴ ഈടാക്കിക്കുന്നതാണ് ദേവസ്വം അധികൃതരുടെ പുതിയ വിനോദം എന്ന് ഇരുചക്ര വാഹന ഉടമകൾ പരാതി പെടുന്നു