Header 1 vadesheri (working)

ഗുരുവായൂരിൽ നാരായണീയ ദിനാഘോഷം വ്യാഴാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയമെന്ന പുണ്യ ഗ്രന്ഥം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച ദിനമായ വൃശ്ചികം 28. (ഡിസംബർ 14) ഗുരുവായൂർ ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നു. നാളെ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായാണ് നാരായണീയ ദിനാഘോഷം നടത്തുന്നത്

First Paragraph Rugmini Regency (working)

സമ്പൂർണ്ണ നാരായണീയ പാരായണം

രാവിലെ 5 മുതൽ ഒരു മണി വരെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലും രാവിലെ 7 മണി മുതൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലും സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന നാരായണീയ പാരായണത്തിന് ഡോ. വി.അച്യുതൻകുട്ടി ആചാര്യനാകും. ഗുരുവായൂർ ബ്രാഹ്മണസമൂഹം വകയാണ് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ നാരായണീയ പാരായണം .

നാരായണീയം -ദേശീയ സെമിനാർ
9 മണി മുതൽ

രാവിലെ 9 മുതൽ ക്ഷേത്രംകിഴക്കേ നട ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഡിറ്റോറിയത്തിൽ നടക്കുന്ന നാരായണീയം – ദേശീയ സെമിനാർ കോഴിക്കോട് സർവ്വകലാശാല സംസ്കൃത വകുപ്പ് മേധാവിയായിരുന്ന ഡോ. പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിക്കും. സെമിനാറിൽ
പ്രോഫ.വി.ആർ.മുരളീധരൻ (റിട്ട. പ്രൊഫ. സംസ്കൃത സർവ്വകലാശാല, കാലടി) ആദ്യ പ്രബന്ധം അവതരിപ്പിക്കും. വിഷയം: ശ്രീപാദ സപ്തതി:
തുടർന്ന് കോഴിക്കോട് സർവ്വകലാശാലയിലെ പ്രോഫസർ ഡോ: എൻ.കെ.സുന്ദരേശ്വരൻ
പ്രബന്ധം അവതരിപ്പിക്കും.
വിഷയം: നാരായണീയത്തിലൂടെ കവി നല്കുന്ന ആത്മസന്ദേശം. സെമിനാറിൽ ഡോ: ലക്ഷ്മി ശങ്കർ മോഡറേറ്ററായിരിക്കും.

Second Paragraph  Amabdi Hadicrafts (working)

സാംസ്കാരിക സമ്മേളനം .

വൈകിട്ട് 5 മണിക്ക് മേൽ പുത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.മുത്തുലക്ഷ്മി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും.
ചടങ്ങിൽ മേൽപുത്തൂർ അനുസ്മരണ പ്രഭാഷണം
പ്രഫ.പി.സി.മുരളീമാധവൻ നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്,ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും.
നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ അക്ഷരശ്ശോക-, ദശക പാഠമൽസര വിജയികൾക്കുള്ള പാരിതോഷികങ്ങൾ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നൽകും..