Header 1 vadesheri (working)

പൈതൃകം സൈനിക സേവാ സമിതിയുടെ വിജയ് ദിവസ് ആഘോഷം ശനിയാഴ്ച്ച

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം സൈനിക സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച ഗുരുവായൂരില്‍ വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് നഗരസഭ വായനശാല വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ അമര്‍ജവാന്‍ സ്തൂപത്തിനു മുന്നില്‍ നിലവിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചനയോടെ ആരംഭിക്കും. തുടര്‍ന്ന് വായനശാല ഹാളില്‍ നടക്കുന്ന ചടങ്ങ് എന്‍.സി.സി തൃശൂര്‍ ബറ്റാലിയന്‍ ഓഫീസര്‍ കമാന്റ്‌റിങ് ക്യാപ്റ്റന്‍ ബിജോയ് ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത ക്യാപ്റ്റന്‍, ബാലഗോപാലിനെ ആദരിക്കും. പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു. കെ. നായര്‍, പൈതൃകം സൈനിക സേവാ സമിതി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ എന്‍. എ. സുബ്രഹ്‌മണ്യന്‍, ജനറല്‍ കണ്‍വീനര്‍ കെ. കെ. വേലായുധന്‍, കെ. സുഗതന്‍, ശ്രീധരന്‍ മാമ്പുഴ, ശ്രീകുമാര്‍ പി. നായര്‍, ജ്യോതിവാസ് എങ്ങണ്ടിയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)