Above Pot

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേതത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 9 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ 67-ാംമത് ദേശവിളക്കും അന്നദാനവും ഡിസംബർ 9ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ശനിയാഴ്ച്ച രാവിലെ നാലിന് നിർമ്മാല്യ ദർശനത്തോടെ ദേശവിളക്കിനോടനുബന്ധിച്ച പരിപാടികൾ ക്ഷേത്രത്തിൽ ആരംഭിക്കും. രാവിലെ 5ന് കേളി, 6ന് മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പിനുശേഷം മരംത്തംകോട് മഠപതി ജ്യോതിപ്രകാശിൻ്റെ മകൻ ജയദേവൻ സ്വാമി വിളക്കുപന്തലിൽ പ്രതിഷ്‌ഠാകർമ്മം നിർവ്വഹിക്കും. തുടർന്ന് പുഷ്‌പാഭിഷേകം നടക്കും. രാവിലെ ഏഴിന് ഗുരുവായൂർ കൃഷ്‌ണകുമാറും സംഘ വും നടത്തുന്ന അഷ്‌ടപദി, ഒമ്പതിന് ഗുരുവായൂർ മുരളിയും സംഘവും നടത്തുന്ന നാദസ്വരകച്ചേരിയും പത്തിന് കോഴിക്കോട് പ്രശാന്തവർമ്മ നയിക്കുന്ന മാനസജപലഹരിയും ഉണ്ടായിരിക്കുന്നതാണ്.

വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂർ കിഴക്കെ ഗോപുര നടയിൽ നിന്ന് ഗജവീരന്മാർ, താലപ്പൊലി, കേരളത്തിലെ പ്രശസ്‌ത പഞ്ചവാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടും നാദസ്വരമേളത്തോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്കു പന്തലിൽ രാത്രി ഏഴിന് ജി.കെ.പ്രകാശ് നേതൃത്വം നൽകുന്ന സമ്പ്രദായ ഭജനയും, പത്തിന് ശാസ്‌താം പാട്ടും തുടർന്ന് പാൽകുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചൽ എന്നീ ചടങ്ങുകളും നടക്കും.

ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്രത്തിൽ വരുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് മൂന്ന് നേരം വിപുലമായ അന്നദാനവും ഒരുക്കിയിട്ടുണ്ട്.മമ്മിയൂർ അയ്യപ്പ ഭക്തസംഘം പ്രസിഡൻറ് അനിൽകുമാർ ചിറയ്ക്കൽ, ദേശവിളക്ക് ആഘോഷസമിതി ചെയർമാൻ കെ.കെ.ഗോവിന്ദദാസ്, ജനറൽ കൺവീനർ പി.സുനിൽകുമാർ, അന്നദാന കമ്മിറ്റി ചെയർമാൻ അരവിന്ദൻ പല്ലത്ത്, രാജഗോപാൽ മുളളത്ത്, വേണുഗോപാൽ കളരിക്കൽ,പി.അനിൽകുമാർ , കെ.എ.മോഹൻദാസ്, ഗോപൻ താഴിശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.