Header 1 vadesheri (working)

കൺസോൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. രോഗികൾക്കായി നൽകുന്ന സൌജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സബ് ജഡ്ജ് വി.വിനോദ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വ്യക്തിയുടെ ആരോഗ്യത്തിൽ വലിയ മാറ്റം വരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലീഡ് വെൽഫെയർ സൊസൈറ്റി ചെയർമാൻ യൂസഫ് ടി. വി. മുഖ്യാതിഥിയായി . കൺസോൾ ഖത്തർ പ്രസിഡന്റ് ആർ. പി. അബ്ദുൾ ജലീൽ പ്രവാസി പ്രതിനിധികളുടെ വകയായി 100 ഡയാലിസിസിനുള്ള ധനസഹായം കൈമാറി .

First Paragraph Rugmini Regency (working)

കൺസോൾ പ്രസിഡണ്ട് എം.കെ. നൌഷാദ് അലി അദ്ധ്യക്ഷ ത വഹിച്ചു .കൺസോൾ രൂപം കൊടുക്കുന്ന ഫാമിലി ചാരിറ്റി മിഷൻ വനിതാ സംഘടനയുടെ പ്രതിനിധിയായി അഡ്വ: രാജിക സത്യൻ . കൺസോൾ ജനറൽ സെക്രട്ടറി അഡ്വ: സുജിത് അയിപ്പുള്ളി മുൻപ്രസിഡണ്ട് വി.എം.സുകുമാരൻ മാസ്റ്റർ ക്ളിനിക്കൽ കോ-ഓർഡിനേറ്റർ കെ.ഷംസുദ്ധീൻ . ട്രസ്റ്റിമാരായ ജമാൽ താമരത്ത്, പി.എം. അബ്ദുൾ ഹബീബ്, സി.കെ ഹക്കീം ഇമ്പാർക് സാമൂഹ്യ പ്രവർത്തകനായ ഷെഫീഖ് മരുതയൂർ പി.വി. അബ്ദു എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)