Post Header (woking) vadesheri

സി പി എം ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടം , കോൺഗ്രസ് ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ചാവക്കാട് : കൂട്ട ഓട്ടത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലാങ്ങാട് ബീച്ച് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മുനിസിപ്പൽ സ്ക്വയറിൽ സമാപിച്ചു. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ഗുരുവായൂർബ്ലോക്ക് കോൺഗ്രസ്പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്അധ്യക്ഷത വഹിച്ചു.ബ്ലാങ്ങാട് ബീച്ചിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനംമുൻ ഡിസിസി പ്രസിഡണ്ട് അബ്ദുറഹ്മാൻകുട്ടി ബ്ലോക്ക് പ്രസിഡണ്ടിന് പതാക കൈമാറി.

Second Paragraph  Rugmini (working)

ഡിസിസി സെക്രട്ടറിമാരായ കെ ഡി വീരമണി, ടി എസ് അജിത്,മുൻ ബ്ളോക് പ്രസിഡന്റ് സി എ ഗോപ്രതാപൻ,മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നിർമ്മല , കെ വി സത്താർ, കെ വി ഷാനവാസ്, പി വി ബദറുദ്ദീൻ, സ്വപ്ന രാമചന്ദ്രൻ, എം എസ്ശിവദാസ്, ബീന രവിശങ്കർ, രേണുക ശങ്കർ , സുബൈദ മുഹമ്മദ്, എച്ച് എം നൗഫൽ, മിസ്രിയ മുസ്താക്കലി,കെ ജെ ചാക്കോ എന്നിവർ സംസാരി ച്ചു.