Post Header (woking) vadesheri

നവ കേരള സദസ് ,തദ്ദേശസ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാകില്ല : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി : നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളെ മറികടന്ന് സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയിരുന്നത്. ഇതാണ് ഹൈകോടതി റദ്ദാക്കിയിരിക്കുന്നത്.

Ambiswami restaurant

പറവൂർ നഗരസഭ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. കൗൺസിലിന്‍റെ അനുമതിയില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിനായി പണം കണ്ടെത്താനായിരുന്നു സർക്കാർ നേരത്തെ വിചിത്രമായ ഉത്തരവിറക്കിയത്.

Second Paragraph  Rugmini (working)

ഇത് ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന് വലിയ തിരിച്ചടിയായി. നേരത്തെ, പറവൂർ നഗരസഭ ഭരണസമിതിയുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനുള്ള സെക്രട്ടറിയുടെ നീക്കം വിവാദമായിരുന്നു

Third paragraph