ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താരയ്ക്ക് വിട നൽകി
ഗുരുവായൂർ : അരനൂറ്റാണ്ടിലേറെക്കാലം ശ്രീഗുരുവായൂരപ്പനെ സേവിച്ച ഗജശ്രേഷ്ഠ താരയ്ക്ക് നാടിൻ്റെ സ്നേഹാഞ്ജലി. ഇന്നലെ രാത്രി ചരിഞ്ഞ താരയുടെ ഭൗതി കദേഹം ഇന്ന് രാവിലെ 9 മണിയോടെ ആനകോട്ടയിൽ പൊതുദർശനത്തിനു വെച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട ഭക്തരും ആനപ്രേമികളുംതാരയുടെ ഭൗ തി കദേഹത്തിന് മുന്നിൽ ആദരാജ്ഞലിയർപ്പിക്കാൻ എത്തി.
ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പത്തു മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ താരയുടെ ഭൗതിക ദേഹം പോസ്റ്റ്മോർട്ടത്തിനായി കോടനാടേക്ക് കൊണ്ടുപോയി.പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ജീവധ നം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ. എസ്. മായാദേവി, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, അസി.മാനേജർ കെ.കെ.സുഭാഷ്, ദേവസ്വ ജീവധനവകുപ്പിലെ ജീവനക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി