
ഗുരുവായൂരിലെ ലോഡ്ജിൽ കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വടക്കേ നടയിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരില്‍ പ്രസാദത്തില്‍ രവീന്ദ്രന്‍ 55 ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് എതിർ വശത്തെ സ്വകാര്യ ലോഡ്ജില്‍ തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ മുറിയെടുത്തത്.

രാവിലെ വാതില്‍ കുറ്റിയിടാതെ ചാരിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരന്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. . ചാരായ ഷോപ്പുകൾ പ്രവർത്തിച്ചിരുന്ന കാലത്ത് ഗുരുവയൂരിൽ പ്രവർത്തിച്ചിരുന്ന ചാരായവിതരണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു
