വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വിശ്വാസപരിശീലനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് തൃശൂർ അതിരൂപത പ്രൊകുറേറ്റർ ഫാ.വർഗീസ് കൂത്തൂർ അഭിപ്രായപെട്ടു. ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് ഇടവക വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ.പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത പി.ആർ. ഡിപ്പാർട്ട്മെന്റ് സിൽവർ ജൂബിലി മാധ്യമ അവാർഡ് ജേതാവ് പി.ഐ.ലാസറെ ആദരിച്ചു.
പതിനഞ്ചു വർഷം അധ്യാപനം പൂർത്തിയാക്കിയ എം.എഫ്.നിക്സൻ, സജിൻ സൈമൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സി.എ. ജോഷി മാസ്റ്റർ.
ടി. സി.ജോർജ്ജ്, സിസ്റ്റർ.അന്ന കുരുതുകുളങ്ങര, പി.ടി.എ പ്രസിഡന്റ് ലോറൻസ് നീലങ്കാവിൽ, പള്ളി ട്രസ്റ്റി വി.വി.ജോസ്, ടി.കെ.ജോഷിമോഹൻ, ജൂഡിറ്റ് ജോമോൻ, മേഴ്സി ജോയ്, അലീന ജിതിൻ, ഹെയ്ൻസ് ജോഷി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും പി.ടി.എ യുടെ നേതൃത്വത്തിൽ ഫുഡ്കോർട്ടും സംഘടിപ്പിച്ചു.