ദ്വാരക ബീച്ചിൽ ഗുരുവായൂർ ദേവസ്വം കമ്പിവേലി നിർമിക്കുന്നത് കയ്യേറ്റക്കാരെ സംരക്ഷിക്കാനോ ?
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ചാവക്കാട് ദ്വാരക ബീച്ചിൽ ഉള്ള സ്ഥലത്തിന് ചുറ്റും കമ്പി വേലി നിർമിക്കാൻ ദേവസ്വം കമ്മീഷണർ അനുമതി നൽകി . ദേവസ്വം നൽകിയ 76,35,000 രൂപയുടെ എസ്റ്റി മേറ്റിനാണ് ദേവസ്വം കമ്മീഷണർ അനുമതി നൽകിയത് . സർക്കാർ വകുപ്പിലോ , എൻജിനീയറിങ് കോളേജുകളിലോ ജോലിചെയ്യുന്ന രണ്ട് എഞ്ചിനീയർ മാരെ ഉൾകൊള്ളിച്ചു ദേവസ്വം ഒരു ടെക്നിക്കൽ കമ്മറ്റിയെ രൂപീകരിച്ചു ആ ടെക്നിക്കൽ കമ്മറ്റിയുടെ സാങ്കേതിത അനുമതിയോടെ വേണം നിർമാണം നടത്താൻ എന്നും ഉത്തരവിൽ പറയുന്നു . എന്നാൽ നിരന്തരം ഉപ്പ് കാറ്റ് വീശുന്ന കടപ്പുറത്ത് ഇരുമ്പി ന്റെ കമ്പി വേലി നിർമിച്ചാൽ എത്രമാസം ആയുസ് ഉണ്ടാകുമെന്ന സംശയവും ഉയരുന്നുണ്ട്
.
അതെ സമയം സർവേ വകുപ്പിലെ ഉന്നതരെ കൊണ്ട് വന്ന് റീസർവേ നടത്താതെ കമ്പി വേലി നിർമിക്കാൻ ദേവസ്വം നീക്കം നടത്തുന്നത് കയ്യേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണ് എന്ന ആരോപണം ആണ് ഉയരുന്നത് . ദേവസ്വം ഒരു പ്രാവശ്യം സർവേ നടത്തിയപ്പോൾ കിഴക്കു ഭാഗത്ത് സ്ഥലം കൂടുതലും പടിഞ്ഞാറേ ഭാഗത്ത് ദേവസ്വം ഭൂമിയിലാണ് ഒരു വീടിന്റെ ഉമ്മറം നില്കുന്നത് എന്നുമാണ് കണ്ടെത്തിയത് . ഇതിനെ തുടർന്ന് നാട്ടുകാർ എതിർപ്പുമായി രംഗത്ത് എത്തിയത്തോടെ സർവേ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു .ഇതിനാൽ റോഡ് നിർമാണത്തിനായി ചാവക്കാട് നഗര സഭക്ക് ദേവസ്വം ഒൻപത് അടി വീതിയിൽ ഏകദേശം മുക്കാൽ കിലോമീറ്ററോളം നീളത്തിൽ വിട്ടു നൽകിയ ഭൂമിയിൽ റോഡ് നിർമിക്കാൻ കഴിയാതെ വലയുകയാണ് നഗര സഭ .
ഇപ്പോൾ സ്വകാര്യ റിസോർട്ടിലേക്ക് മാത്രമായി റോഡ് മാറിക്കഴിഞ്ഞു ദേവസ്വം ഭൂമിയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഫാറൂഖ് പള്ളിയിലേക്ക് റോഡ് നിർമിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയുംചെയ്തു .സർക്കാർ വിഭാവനം ചെയ്യുന്ന തീര ദേശ റോഡ് പ്രവർത്തിക മാകുമെങ്കിൽ ദേവസ്വം വിട്ടു കൊടുത്ത സ്ഥലത്തു കൂടി റോഡ് നിർമിക്കേണ്ട ആവശ്യം വരില്ലത്രേ റിസോർട്ടിന്റെയും , വീടുകളുടെയും പള്ളിയുടെയും പടിഞ്ഞാറു ഭാഗത്തു കൂടിയാണ് പാതക്കായി സ്ഥലം അടയാളപ്പെടു ത്തിയിട്ടുള്ളത് . പാത വരികയാണെങ്കിൽ പാതക്ക് അരികിൽ തന്നെ റിസോർട്ട് നില്ക്കാൻ വേണ്ട മുൻ കരുതലും റിസോർട് കൈക്കൊണ്ടിട്ടുണ്ട് , പടിഞ്ഞറെ ഭാഗത്തെ താൽക്കാലിക മതിൽ പൊളിച്ചു പുറമ്പോക്ക് ഭൂമിയിലേക്ക് മതിൽ നീ ക്കി സ്ഥാപിച്ചു കഴിഞ്ഞു . ഇതിനിടെ അടുത്തിടെ ഗുരുവായൂരിലെ ദേവസ്വം ഭൂമി റയിൽവേ അടിപ്പാത നിർമിക്കാൻ ഗുരുവായൂർ നഗര സഭക്ക് വിട്ടു നൽകിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു . ദേവസ്വം നിയമ പ്രകാരം ഭൂമി സൗജന്യമായി നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് . ഇത് ചാവക്കാട് നഗര സഭക്കും ബാധകമാകുമല്ലോ എന്ന ഭയം ചാവക്കാട് നഗര സഭ അധികൃതർക്കും ഉണ്ട്