Post Header (woking) vadesheri

മെട്രോലിക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോലിക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് അഖില കേരള ചിത്രരചന മത്സരം മെട്രോ കളർഫസ്റ്റ് സംഘടിപ്പിച്ചു ഗുരുവായൂർ എൽ എഫ് കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ തൃശൂർ കോഴിക്കോട് മലപ്പുറം പാലക്കാട് എറണാകുളം ജില്ലകളിൽ നിന്നായി 3500 ഓളം മത്സരാർത്ഥികൾ ചിത്രരചന മത്സരത്തിലേക്ക് എത്തി എൽകെജി തലം മുതൽകോളേജ് തലoവരെ ആറ് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക മത്സരവും ഉണ്ടായിരുന്നു .

Ambiswami restaurant

എൽ എഫ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന് യോഗം ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ എൽ എഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ ജിസ്മ തെരസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

Second Paragraph  Rugmini (working)

ജയ്സൺ ഗുരുവായൂർ, കളർ ഫസ്റ്റ് ചീഫ് കോഡിനേറ്റർ ബാബു വർഗീസ് സെക്രട്ടറിഗിരീഷ് ഗീവർ വൈസ് പ്രസിഡൻറ് ഷൈജു എന്നിവർ സംസാരിച്ചു ചാർലി മാളിയമ്മാവ്, വി കെ അനിൽകുമാർ ഷാജി താനപറമ്പിൽ , ടി ഡി വാസുദേവൻ, വിശ്വനാഥൻ പി ജി , ജയശങ്കർ, ധനീഷ് , ശ്രീപാദം ജയൻ , എം പി ഹംസക്കുട്ടി, ആന്റോ നീലങ്കാവിൽ ,പിന്റോ , പോളി മാസ്റ്റർ, സുരേഷ്കെ വി തുടങ്ങിയവർ നേതൃത്വം നൽകി

Third paragraph