ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഇനി എ സി യുടെ ശീതളിമയിലേക്ക് .ശ്രീ കോവിലിന് പുറത്ത് വായു ശീതീകരണ സംവിധാനം ഒരുക്കാൻ ദേവസ്വം കമ്മീഷണർ അനുമതി നൽകി . അഞ്ചു ടൺ ശേഷിയുള്ള അഞ്ചു എയർകണ്ടീഷണറുകൾ വീതം തെക്ക് പടിഞ്ഞറു വടക്ക് ദിശകളിലായി 15 എണ്ണം എ സി സ്ഥാപിക്കാനാണ് ദേവസ്വം ഉദ്ദേശിക്കുന്നത് .57 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് ദേവസ്വം തയ്യാറാക്കിയിട്ടുള്ളത് . ഇതിലേക്കാവശ്യ മായ വൈദ്യുതി നൽകാൻ ദേവസ്വം സബ് സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് ഭൂഗർഭ കേബിൾ കൊണ്ട് വരും .
അതെ സമയം പ്രമുഖ എ സി നിർമാതാക്കളെ കൊണ്ട് വന്ന് സ്ഥല പരിശോധന നടത്തി നിർദേശങ്ങൾ വാങ്ങി, ആ നിർദേശങ്ങൾ ഈ രംഗത്തെ വിദഗരടങ്ങിയ ടെക്നിക്കൽ കമ്മറ്റി പഠിച്ചതി നു ശേഷം മാത്രം ടെണ്ടർ നടപടികൾ ആരംഭിക്കേണ്ടതാണെന്നും കമ്മീഷണറുടെ അനുമതി കത്തിൽ പറയുന്നു .. വിതരണക്കാരിൽ നിന്നുമല്ലാതെ നിർമാതാക്കളിൽ നിന്നും ഓപ്പൺ ടെണ്ടർ വഴി മാത്രമെ ശീതീകരണ സംവിധാനങ്ങൾ വാങ്ങാവൂ എന്നും കമ്മീഷണർ ഉത്തരവിൽ പറഞ്ഞു വെക്കുന്നുണ്ട് . തട്ടി കൂട്ട് കമ്പനികളുടെ വിതരണക്കാരിൽ ഗുണ നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടാതിരിക്കാനുള്ള ഒരു മുൻ കരുതൽ കൂടി കമ്മീഷണർ കൈക്കൊണ്ടിട്ടുണ്ട്