Post Header (woking) vadesheri

ചെബൈ സംഗീതോത്സവം, ഇത് വരെ 2842 പേർ സംഗീതാർച്ചന നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ചെബൈ സംഗീതോത്സവം റിലേയിൽ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും, ഗുരുവായൂർ നിവാസിയുമായ ഡോ: ടി.വി.മണികണ്ഠൻ ഗുരുവായൂർ സംഗീതാർച്ചന നടത്തി,,,
കനകാംഗി രാഗത്തിൽ ത്യാഗരാജകൃതിയായ ശ്രീഗണനാഥ ത്തോടെ ആരംഭിച്ച് കല്യാണി രാഗത്തിൽ മറ്റൊരു ത്യാഗരാജകൃതിയായ നിഥിചാല സുഖമാ എന്ന കീർത്തനവും അവതരിപ്പിച്ച കച്ചേരിക്ക് വയലിനിൽ ഉടുപ്പി ശ്രീധറും മൃദംഗത്തിൽ അനിൽകുമാറും പക്കമേളം വായിച്ചു.

Ambiswami restaurant

രാവിലെ 9.30 ന് ആറ്റുവാശ്ശേരി മോഹനൻ പിള്ളയുടെ സംഗീതാർച്ചനയോടെയാണ് റിലേ കച്ചേരി ആരംഭിച്ചത് , തുടർന്ന് സിക്കിൽ ഗുരുചരൻ ,അറക്കൽ നന്ദകുമാർ , പൂർണിമ അരവിന്ദ് മുംബൈ , പി പത്മേഷ് ( പുല്ലാങ്കുഴൽ ) , ഗീതാദേവി വാസുദേവൻ , വിഘ്നേഷ് ശങ്കര നാരായണൻ , പർവ്വതീപുരം പത്മനാഭ അ യ്യർ എന്നിവർ കച്ചേരി അവതരിപ്പിച്ചു വൈകീട്ട് 7.35 മുതൽ ഡോ ബി അരുന്ധതി , സി എസ്‌ സജീവ്, വിജയ ലക്ഷ്മി സുബ്രമണ്യം എന്നിവരും റിലേ കച്ചേരിയിൽ സംഗീതാർച്ചന നടത്തി ചെബൈ സംഗീതോത്സവ വേദിയിൽ ഇത് വരെ 2842 പേർ സംഗീതാർച്ചന നടത്തി.

നാളെ രാവിലെ 8.30 ന് വെട്ടിക്കവല ശശികുമാറും സംഘവും നയിക്കുന്ന നാദ സ്വര കച്ചേരി അരങ്ങേറും തുടർന്ന് ഒൻപത് മണിക് പ്രസിദ്ധമായ പഞ്ചരത്ന കീർത്തനാലാപനം നടക്കും.

Second Paragraph  Rugmini (working)