Above Pot

ഭക്ഷ്യ വിഷബാധ, കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു.

കൊച്ചി : എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസ് താൽക്കാലികമായി അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ്​ നടപടി സ്വീകരിച്ചത്​. 50,000 രൂപ പിഴയടക്കാനും നിർദേശിച്ചു. വൃത്തിഹീനമായ ഹോട്ടലും പരിസരവും ശുചീകരിക്കാൻ മൂന്നുദിവസം സമയം അനുവദിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇവിടെനിന്ന്​ നെയ്റോസ്റ്റും ചട്​ണിയും കഴിച്ച ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവർക്കാണ്​ ഛർദിയും വയറിളക്കവുമുണ്ടായത്​. ഇവർ എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സ തേടി. ചട്​ണിയിൽ നിന്നുള്ള അണുബാധയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് കരുതുന്നതായി നഗരസഭ ആരോഗ്യവിഭാഗം പറഞ്ഞു.

ആരോഗ്യ വിഭാഗം സൂപ്പർവൈസർ സഹദേവന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ഹോട്ടലിൽ നിന്ന്​ ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു