Header 1 vadesheri (working)

കേശവൻ അനുസ്മരണം നവംബർ 22 ന്; ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നവംബർ 22 ബുധനാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ കോലം വഹിച്ചുകൊണ്ടുള്ള ഗജവീരൻമാരുടെ ഗജരാജൻ അനുസ്മരണ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും. ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പുതിയ റെയിൽവേ മേൽപ്പാലത്തിലൂടെ കടന്ന് ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുർ ക്ഷേത്രസന്നിധിയിൽ എത്തി ചേർന്ന് ക്ഷേത്രവും ക്ഷേത്രക്കുള വും പ്രദക്ഷിണം ചെയ്ത് ശ്രീവൽസം അതിഥി മന്ദിരത്തിന് മുൻപിലുള്ള കേശവൻ്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പചക്രം സമർപ്പിക്കും.

First Paragraph Rugmini Regency (working)

ഇത്തവണ ഗജഘോഷയാത്രയിൽ ദേവസ്വത്തിൻ്റെ പതിനഞ്ച്ആനകൾ പങ്കെടുക്കും. ഗജഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ ഒരുക്കും . ഗജരാജൻ കേശവൻ അനുസ്മരണവുമായി ബന്ധപ്പെട്ട് ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ. പി. മനോജ് കുമാർ, ജീവധനം ഡി.എ കെ.എസ്.മായാദേവി ,
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണൻ, വിവിധ വകുപ്പ് മേധാവികൾ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)