Post Header (woking) vadesheri

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീസ് , മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയ പാർക്കിംഗ് ഫീസിനെതിരായി മഹിളകോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി .ആശുപത്രി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ഗവൺമെൻറ് ആശുപത്രി പ്രധാന കവാടത്തിൽ പ്രതിഷേധ ധർണയോടെ സമാപിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് രേണുക ശങ്കർ നേതൃത്വം നൽകിയ ജാഥ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം ബീന രവിശങ്കർ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത്, ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് ടി എസ് അജിത്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ , എച്ച് എം നൗഫൽ , ജില്ലാ ജന. സെക്രട്ടറിമാരായ ബേബി ഫ്രാൻസിസ് , ഹിമ മനോജ്, ഷാലിമ സുബൈർ, ബിന്ദു നാരായണൻ , എന്നിവർ സംസാരിച്ചു . ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ നന്ദി പറഞ്ഞു. മഹിളാ കോൺഗ്രസ് നേതാക്കൾ ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുകയും, പാർക്കിംഗ് ഫീസ് പിൻവലിക്കാൻ നിവേദനം നൽകുകയും ചെയ്തു

Second Paragraph  Rugmini (working)