Header 1 vadesheri (working)

ബലിതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങളെത്തി

Above Post Pazhidam (working)

ചാവക്കാട് :അമാവാസിയോടനുബന്ധിച്ചുള്ള തുലാമാസ വാവുബലി പിതൃ തർപ്പണത്തിന് പഞ്ചവടി ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ആയിരങ്ങളെത്തി.പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രം മേല്‍ശാന്തി സുമേഷ്,ഷൈന്‍ എന്നിവര്‍ ബലിയിടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ആയിരംപേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാൻ കഴിയുന്ന പന്തലാണ് ഒരുക്കിയിരുന്നത്.ജില്ലക്ക് പുറത്ത് നിന്നുമെത്തിയ ഭക്തർക്ക് താമസവും,ഭക്ഷണവും ഉൾപ്പടെ സജ്ജീകരിച്ചിരുന്നു.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,സൗകര്യം ഒരുക്കി.കുളിക്കാനുള്ള കുളവും,ഷവർബാത്ത്‌ ഉൾപ്പടെയുള്ള സംവിധാനവും ഉണ്ടായി.

First Paragraph Rugmini Regency (working)

ക്യൂ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.ബലിയിടുന്നതിനായി തലേ ദിവസം വൈകീട്ട് എത്തിയവര്‍ക്ക് താമസിക്കുന്നതിനും,വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള സൗജന്യ ക്ലോക്ക് റൂം സൗകര്യവും ചോയ്സ് ആൽത്തറ സജ്ജമാക്കിയിരുന്നു.കൂടാതെ ബലിതര്‍പ്പണം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പതിനായിരം പേര്‍ക്കുള്ള സൗജന്യ പ്രഭാത ഭക്ഷണമൊരുക്കിയിരുന്നു.പിതൃ സായൂജ്യം പൂജ,തിലഹവനം,എന്നി വഴിപാടുകളും നടത്താൻ അവസരം ഉണ്ടായി.

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി,സെക്രട്ടറി വിനയദാസ് താമരശ്ശേരി,ട്രഷറര്‍ വിക്രമൻ താമരശ്ശേരി,വാക്കയില്‍ വിശ്വനാഥന്‍,വാസു തറയിൽ,ജയപ്രകാശൻ കടാമ്പുള്ളി,രാജന്‍ വേഴാംപറമ്പത്ത്,കെ.എസ്.ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.ചാവക്കാട് പൊലീസും,എടക്കഴിയൂർ ലൈഫ് കെയർ,കടലോര ജാഗ്രത സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു.